എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടും വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍
എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടും വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍.....
ഭക്ഷണ പദാർത്ഥങ്ങൾക്ക് മാത്രമെ എക്സ്പൈറി ഡേറ്റ് ബാധകമുള്ളുവെന്നാണ് പലരുടെയും ധാരണ. എന്നാൽ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞതാണ്. ഒരോ വസ്തുവും ഉപയോഗിക്കുന്നത് ചില പരിധികളുണ്ട്. അത് മറികടന്നാൽ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും.
ടൗവ്വൽ-1 മുതൽ 3 വർഷം വരെ...
തലതോർത്തുന്ന ടൗവ്വൽ ഉപയോഗിക്കാവുന്ന പരമാവധി കാലാവതി ഒന്നുമുതൽ രണ്ട് വർഷം വരെയാണ്. ടൗവ്വലിന്റെ ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ് ഈ കാലാവതി. സ്വാഭാവികമായും ബാക്ടീരിയകളുടെ ആവാസകേന്ദ്രമായിരിക്കും ടൗവ്വൽ. മൂന്ന് വർഷത്തിൽ കൂടുതൽ ഒരു ടൗവ്വൽ ഉപയോഗിച്ചാൽ അത് അലർജിപോലുള്ള അസുഖങ്ങൾക്ക് കാരണമാകും.
ചെരുപ്പ് -ആറ് മാസം....
ഒരു വള്ളിചെരുപ്പ് പരമാവധി ഉപയോഗിക്കാവുന്ന കാലാവധി ആറ് മാസമാണ്. ആറ് മാസം കൂടുമ്പോൾ ചെരുപ്പ് മാറ്റിയില്ലെങ്കിൽ ഫംഗസിന്റ പ്രധാന ഉറവിടമായ ചെരുപ്പുകൾ നിങ്ങളെ ആശുപത്രിയിലേക്ക് നടത്തിക്കുമെന്നുറപ്പാണ്.
ബാത്ത് സ്പോഞ്ച് - 2 ആഴ്ച്ച...._
കുളിയ്ക്കുമ്പോൾ ശരീരം ഉരയ്ക്കാൻ ഉപയോഗിക്കുന്ന ചകിരി, അല്ലെങ്കിൽ ബാത്ത് സ്പോഞ്ച് പരമാവധി ഉപയോഗിക്കാവുന്ന കാലാവധി രണ്ടാഴ്ച്ചയാണ്. രണ്ടാഴ്ച്ച കൂടുമ്പോൾ ഇവ മാറ്റിയില്ലെങ്കിൽ രോഗാണുക്കൾ പകരാൻ കാരണമാകും. പ്രകൃതി ദത്തമായ ഉത്പന്നമാണ് നിങ്ങൾ ശരീരം തേയ്ക്കാൻ ഉപയോഗിക്കുന്നതെങ്കിൽ രണ്ടാഴ്ച്ചയിലൊരിക്കൽ വെള്ളത്തിലിട്ട് തിളപ്പിയ്ക്കുക.
റണ്ണിങ്ങ് ഷൂസ്- ഒരു വർഷം....._
രാവിലെ നടക്കാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഷൂ ഒരു വർഷം കൂടുമ്പോൾ മാറ്റിയിരിക്കണം. ഒരു വർഷം കഴിഞ്ഞും ഉപയോഗിച്ചാൽ നിങ്ങളുടെ ശരീരത്തിലെ ജോയിന്റുകൾക്ക് വേദനയുണ്ടാകാൻ അത് കാരണമാകുന്നു. മാത്രമല്ല നിങ്ങളുടെ ഫിറ്റ്നസിനെയും എക്സ്പൈറി ഡേറ്റ് കഴിഞ്ഞ ഷൂ പ്രതികൂലമായി ബാധിക്കും.
തലയിണ - 2 മുതൽ മൂന്ന് വർഷം വരെ....._
തലയിണയില്ലാതെയുള്ള ഒരു ഉറക്കത്തെ പറ്റി പലർക്കും ചിന്തിയ്ക്കാൻ പോലും ആകില്ല. കുട്ടിക്കാലം മുതലുള്ള തലയിണ ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്നവരും കുറവല്ല. പരമാവധി മൂന്ന് വർഷം കൂടുമ്പോൾ തലയിണ മാറ്റിയില്ലെങ്കിൽ ആശപത്രിയിലെ തലയിണ വെച്ചുറങ്ങേണ്ടിവരും.
ചീർപ്പ് -ഒരുവർഷം....
ആഴ്ച്ചയിലൊരിക്കൽ ചീർപ്പ് വൃത്തിയാക്കണം. നിർബന്ധമായും ചീർപ്പ് ഒരു വർഷം തികയുമ്പോൾ മാറ്റുകയും വേണം. നിങ്ങളുടെ മുടികൊഴിച്ചിലിന് ഒരു കാരണം വൃത്തി ഹീനമായ ചീർപ്പിന്റെ ഉപയോഗമാണ്. അഴുക്കുപുരണ്ട ചീർപ്പാണ് ഉപയോഗിക്കുന്നെതങ്കിൽ തലയിൽ താരനുണ്ടാകാൻ പിന്നെ മറ്റൊന്നും വേണ്ട.
ടൂത്ത് ബ്രഷ്- രണ്ട് മാസം....
പല്ല് തേക്കുന്ന ബ്രഷ് തേഞ്ഞു തീരാറായാലും പലരും മാറ്റാറില്ല. ബ്രഷിനോളം രോഗാണുക്കൾ നാം ഉപയോഗിക്കുന്ന മറ്റൊരു വസ്തുവിലും ഉണ്ടായെന്നു വരില്ല. രണ്ട് മാസം കൂടുമ്പോൾ നാം ദിവസവും പല്ല് തേക്കുന്ന ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കാൻ തുടങ്ങിയിരിക്കണം.*
(ഹെല്‍ത്ത് ടിപ്സ്)

Comments
Post a Comment