എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടും വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍
എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടും വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍..... ഭക്ഷണ പദാർത്ഥങ്ങൾക്ക് മാത്രമെ എക്സ്പൈറി ഡേറ്റ് ബാധകമുള്ളുവെന്നാണ് പലരുടെയും ധാരണ. എന്നാൽ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞതാണ്. ഒരോ വസ്തുവും ഉപയോഗിക്കുന്നത് ചില പരിധികളുണ്ട്. അത് മറികടന്നാൽ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. ടൗവ്വൽ-1 മുതൽ 3 വർഷം വരെ... തലതോർത്തുന്ന ടൗവ്വൽ ഉപയോഗിക്കാവുന്ന പരമാവധി കാലാവതി ഒന്നുമുതൽ രണ്ട് വർഷം വരെയാണ്. ടൗവ്വലിന്റെ ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ് ഈ കാലാവതി. സ്വാഭാവികമായും ബാക്ടീരിയകളുടെ ആവാസകേന്ദ്രമായിരിക്കും ടൗവ്വൽ. മൂന്ന് വർഷത്തിൽ കൂടുതൽ ഒരു ടൗവ്വൽ ഉപയോഗിച്ചാൽ അത് അലർജിപോലുള്ള അസുഖങ്ങൾക്ക് കാരണമാകും. ചെരുപ്പ് -ആറ് മാസം.... ഒരു വള്ളിചെരുപ്പ് പരമാവധി ഉപയോഗിക്കാവുന്ന കാലാവധി ആറ് മാസമാണ്. ആറ് മാസം കൂടുമ്പോൾ ചെരുപ്പ് മാറ്റിയില്ലെങ്കിൽ ഫംഗസിന്റ പ്രധാന ഉറവിടമായ ചെരുപ്പുകൾ നിങ്ങളെ ആശുപത്രിയിലേക്ക് നടത്തിക്കുമെന്നുറപ്പാണ്. ബാത്ത് സ്പോഞ്ച് - 2 ആഴ്ച്ച...._ കുളിയ്ക്കുമ്പോൾ ശരീരം ഉരയ്ക്കാൻ ഉപയോഗിക്കുന്ന ചകിരി, അല്ലെങ്കിൽ ബാത്ത് സ്പോഞ്ച് പരമാവധി ...