Posts

അവരെന്തു വിചാരിക്കും?​

അവരെന്തു വിചാരിക്കും?​ ​അവരെന്തു വിചാരിക്കും??​ ​അവരെന്തു വിചാരിക്കും???​ ​എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ....​  ​വായിച്ചില്ലെങ്കിൽ ഞാൻ എന്തു വിചാരിക്കും എന്നു വിചാരിച്ച് വായിക്കേണ്ട.. ഞാൻ ഒന്നും വിചാരിക്കാൻ പോകുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ വായിച്ചാൽ മതി​ ********* ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് .. ” അവരെന്തു വിചാരിക്കും ??? “ ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….” ഫോൺ ചെയ്തിട്ട് കുറച്ചു നാളായി .. എന്ത് വിചാരിക്കുമോ ആവോ .. Fbയിൽ പുതിയ ഫോട്ടോ ഇട്ടു ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ എന്ത് വിചാരിക്കും.. … !! പരിചയക്കാരന്റെ ബന്ധു വടിയായി അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “ റെസ്റ്റോറന്റിൽ.. മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..  കല്യാണത്തിന് വിളിച്ചിട്ട് എങ്ങനെയാ...

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു.

ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു.  അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ കയറി മറുകരെ കടന്നു ക്ഷേത്രത്തിലേയ്ക്കുള്ള പാല് എത്തിച്ചു പോന്നു . ഒരു ദിവസം പാല് കൊണ്ടുവന്നപ്പോൾ വൈകിപ്പോയി. ക്ഷേത്രത്തിലെ പുരോഹിതന് ശരിക്കും വിഷമം വന്നു...  അഭിഷേകത്തിന്റെ സമയം തെറ്റിയല്ലോ. എന്താണ് വൈകിയത് എന്ന് അദ്ദേഹം സ്ത്രീയോട് ചോദിച്ചു. കടത്തുകാരൻ വരാൻ വൈകിയത് കൊണ്ടാണ് താമസിച്ചു പോയത് എന്ന് സ്ത്രീ മറുപടി നൽകി. അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത്. അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌. പിറ്റേ ദിവസം മുതൽ എല്ലാ ത...

യഥാര്‍ത്ഥ ഈശ്വര ഭക്തി

യഥാര്‍ത്ഥ ഈശ്വര ഭക്തി   ഒരാള്‍ അത്യാപത്തില്‍ പെടുമെന്നുത്തമ വിശ്വാസം വന്നാലവന്‍ അകമഴിഞ്ഞീശ്വരനെ പ്രാര്‍ത്ഥിക്കും. അവനിലമിതമായ വിശ്വാസവും ദര്‍ശിക്കാം. തലനാരിഴക്ക് അപകടങ്ങളില്‍ നിന്ന് രക്ഷപെടുമ്പോള്‍ ഈശ്വരനെ സ്മരിക്കാറുണ്ട്. വലിയ ബുദ്ധിമുട്ടുകളും, പ്രാരാബ്ധങ്ങളും ഉണ്ടാകുമ്പോള്‍ സദാ ദേവാലയങ്ങളില്‍ പോകാറുണ്ട്. ബുദ്ധിമോശത്താല്‍ അബദ്ധം പിണയുമ്പോള്‍ ഈശ്വരചിന്തവരാറുണ്ട്. ഈ അവസരത്തിലെല്ലാം ഇവര്‍ തികഞ്ഞ ഈശ്വരഭക്തരാണ്, അപ്പോഴെല്ലാം ആത്മാര്‍ത്ഥമായിത്തന്നെയാണ് അവര്‍ ഈശ്വരനെ വിളിച്ചതും പ്രാര്‍ത്ഥിച്ചതും. ഇതൊരു വിശ്വാസിയുടെ ലക്ഷണമാണന്നു വിശ്വസിച്ചാല്‍ അത് തെറ്റാണ്. കാരണം ഇങ്ങനെയുള്ള അവസ്ഥയില്‍ ആരുസഹായത്തിനെത്തിയാലും അതീശ്വരതുല്ല്യമായി എല്ലാവരും സ്വീകരിക്കും. അവിടെ സ്വാര്‍ത്ഥതയാണുടലെടുക്കുക. യഥാര്‍ത്ഥ ഭക്തന്‍ സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞു നില്‍ക്കുമ്പോള്‍ സ്വകര്‍മ്മത്തിനിടയിലും സമയം കണ്ടെത്തി ഈശ്വരനില്‍ ലയിക്കുന്ന അവസ്ഥ നിഷ്‌കാമമായി, നിസ്വാര്‍ത്ഥമായി അനുഷ്ഠിക്കുന്നവനാണ് യഥാര്‍ത്ഥ ഭക്തന്‍. ഒരിക്കല്‍ വൈകുണ്ഠത്തിലെത്തിയ നാരദമുനി ഭഗവാന്‍ വിഷ്ണുവിനോടാരായുകയുണ്ടായി ഭഗവാനേ: ഇന്നീലോകത്തില്‍ ആരാണ് അങ്ങയുട...

ജീവിതം എന്നെ ഓർമിപ്പിക്കൂന്ന ചില വലിയ സത്യങ്ങൾ

ജീവിതം എന്നെ ഓർമിപ്പിക്കൂന്ന ചില വലിയ സത്യങ്ങൾ 1 ആരും ഈ ലോകത്ത് അനിവാര്യരല്ല ഒന്നും നമ്മുടെ സ്വന്തവുമല്ല 2 നമ്മൾ സ്റ്റേഹിക്കന്നവർ നമ്മളാഗ്രഹിക്കുന്നത് പോലെ നമ്മേ സ്നേഹിക്കില്ല മാത്രമല്ല സ്നേഹം കാലവും മനോഭാവവുമനുസരിച്ച മാറികൊണ്ടിരിക്കും 3 സന്തോഷവും സമാധാനവും വേണോ ഒന്നും തിരികേ  പ്രതീക്ഷിക്കരുതു 4 നീ ആരേയും ഉപദ്രവിക്കാത്തത് കൊണ്ട് ആരും നിന്നെയും ഉപദ്രവിക്കില്ല എന്ന് കരുതുന്നത് പുലിയെ നീ തിന്നാത്തത് കൊണ്ട് പുലി നിന്നെയും തിന്നരുത് എന്ന് പറയുന്ന പോലെയാണ് 5 എത്ര തവണ പറഞ്ഞാലും ചിലർ അതിൽ തന്നെ തുടരും വ്യക്തികൾ വ്യത്യസ്ഥരാണ് മനസ്സിലാക്കുക. 6. നന്മനടുക്കാണ് ഒന്നിന്റെയും അങ്ങേയറ്റത്തേ ക്കോ ഇങ്ങേയറ്റത്തേക്കോ  പോകരുത് സമദൂരസിദ്ധാന്തം നല്ലതാണ് 7 സ്നേഹം യാചിച്ച് പിറകേ നടക്കരുത് നിങ്ങൾക്കുള്ളത് നിങ്ങളെ തേടിയെത്തും വ്യക്തികളായാലും, വസ്തുക്കളായാലും 8 ആരും ബിസിയല്ല ഇഷ്ടമുള്ള കാര്യങ്ങൾക്കു വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും എല്ലാവരും സമയം കണ്ടെത്തും 🎁🎀🎁🎀🎁🎀🎁🎀

എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടും വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍

എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടും വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍..... ഭക്ഷണ പദാർത്ഥങ്ങൾക്ക് മാത്രമെ എക്സ്പൈറി ഡേറ്റ് ബാധകമുള്ളുവെന്നാണ് പലരുടെയും ധാരണ. എന്നാൽ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞതാണ്. ഒരോ വസ്തുവും ഉപയോഗിക്കുന്നത് ചില പരിധികളുണ്ട്. അത് മറികടന്നാൽ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. ടൗവ്വൽ-1 മുതൽ 3 വർഷം വരെ... തലതോർത്തുന്ന ടൗവ്വൽ ഉപയോഗിക്കാവുന്ന പരമാവധി കാലാവതി ഒന്നുമുതൽ രണ്ട് വർഷം വരെയാണ്. ടൗവ്വലിന്റെ ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ് ഈ കാലാവതി. സ്വാഭാവികമായും ബാക്ടീരിയകളുടെ ആവാസകേന്ദ്രമായിരിക്കും ടൗവ്വൽ. മൂന്ന് വർഷത്തിൽ കൂടുതൽ ഒരു ടൗവ്വൽ ഉപയോഗിച്ചാൽ അത് അലർജിപോലുള്ള അസുഖങ്ങൾക്ക് കാരണമാകും. ചെരുപ്പ് -ആറ് മാസം.... ഒരു വള്ളിചെരുപ്പ് പരമാവധി ഉപയോഗിക്കാവുന്ന കാലാവധി ആറ് മാസമാണ്. ആറ് മാസം കൂടുമ്പോൾ ചെരുപ്പ് മാറ്റിയില്ലെങ്കിൽ ഫംഗസിന്റ പ്രധാന ഉറവിടമായ ചെരുപ്പുകൾ നിങ്ങളെ ആശുപത്രിയിലേക്ക് നടത്തിക്കുമെന്നുറപ്പാണ്. ബാത്ത് സ്പോഞ്ച് - 2 ആഴ്ച്ച...._ കുളിയ്ക്കുമ്പോൾ ശരീരം ഉരയ്ക്കാൻ ഉപയോഗിക്കുന്ന ചകിരി, അല്ലെങ്കിൽ ബാത്ത് സ്പോഞ്ച് പരമാവധി ...