അവരെന്തു വിചാരിക്കും?
അവരെന്തു വിചാരിക്കും? അവരെന്തു വിചാരിക്കും?? അവരെന്തു വിചാരിക്കും??? എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ.... വായിച്ചില്ലെങ്കിൽ ഞാൻ എന്തു വിചാരിക്കും എന്നു വിചാരിച്ച് വായിക്കേണ്ട.. ഞാൻ ഒന്നും വിചാരിക്കാൻ പോകുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ വായിച്ചാൽ മതി ********* ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് .. ” അവരെന്തു വിചാരിക്കും ??? “ ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….” ഫോൺ ചെയ്തിട്ട് കുറച്ചു നാളായി .. എന്ത് വിചാരിക്കുമോ ആവോ .. Fbയിൽ പുതിയ ഫോട്ടോ ഇട്ടു ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ എന്ത് വിചാരിക്കും.. … !! പരിചയക്കാരന്റെ ബന്ധു വടിയായി അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “ റെസ്റ്റോറന്റിൽ.. മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ .. കല്യാണത്തിന് വിളിച്ചിട്ട് എങ്ങനെയാ...