Posts

Showing posts from December, 2017

ജീവിതം എന്നെ ഓർമിപ്പിക്കൂന്ന ചില വലിയ സത്യങ്ങൾ

ജീവിതം എന്നെ ഓർമിപ്പിക്കൂന്ന ചില വലിയ സത്യങ്ങൾ 1 ആരും ഈ ലോകത്ത് അനിവാര്യരല്ല ഒന്നും നമ്മുടെ സ്വന്തവുമല്ല 2 നമ്മൾ സ്റ്റേഹിക്കന്നവർ നമ്മളാഗ്രഹിക്കുന്നത് പോലെ നമ്മേ സ്നേഹിക്കില്ല മാത്രമല്ല സ്നേഹം കാലവും മനോഭാവവുമനുസരിച്ച മാറികൊണ്ടിരിക്കും 3 സന്തോഷവും സമാധാനവും വേണോ ഒന്നും തിരികേ  പ്രതീക്ഷിക്കരുതു 4 നീ ആരേയും ഉപദ്രവിക്കാത്തത് കൊണ്ട് ആരും നിന്നെയും ഉപദ്രവിക്കില്ല എന്ന് കരുതുന്നത് പുലിയെ നീ തിന്നാത്തത് കൊണ്ട് പുലി നിന്നെയും തിന്നരുത് എന്ന് പറയുന്ന പോലെയാണ് 5 എത്ര തവണ പറഞ്ഞാലും ചിലർ അതിൽ തന്നെ തുടരും വ്യക്തികൾ വ്യത്യസ്ഥരാണ് മനസ്സിലാക്കുക. 6. നന്മനടുക്കാണ് ഒന്നിന്റെയും അങ്ങേയറ്റത്തേ ക്കോ ഇങ്ങേയറ്റത്തേക്കോ  പോകരുത് സമദൂരസിദ്ധാന്തം നല്ലതാണ് 7 സ്നേഹം യാചിച്ച് പിറകേ നടക്കരുത് നിങ്ങൾക്കുള്ളത് നിങ്ങളെ തേടിയെത്തും വ്യക്തികളായാലും, വസ്തുക്കളായാലും 8 ആരും ബിസിയല്ല ഇഷ്ടമുള്ള കാര്യങ്ങൾക്കു വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും എല്ലാവരും സമയം കണ്ടെത്തും 🎁🎀🎁🎀🎁🎀🎁🎀